16/03/2014



            ജീവിതമെന്ന യാഥാർത്ഥ്യം 

ജീവിതം ക്ഷണികമാണ്, എപ്പോൾ വേണമെങ്കിലും നിലച്ചു പോകാവുന്ന നാഡീസ്പന്ദനം. ഒരു വിളിപാട് അകലെ  ഈ നഗ്നമായ സത്യം നമ്മുടെ നേരെ ഒരു ചോദ്യ ചിന്ഹമായി നിൽക്കുമ്പോൾ, എന്തീനി വ്യർത്ഥമായുള്ള മത മാൽസര്യങ്ങളും ,ശത്രുതകളും. ഇനിയും സത്യത്തിനു മുൻപിൽ മുഖംതിരിക്കേണ്ട ആവശ്യം ഉണ്ടോ?നമ്മൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പവിത്രമായ നമ്മുടെ ഭാരതമെന്ന  പുണ്യഭൂമിയ എല്ലാ  നല്ല മനസ്സിന്റെയും നന്മകൾ വർഷിച്ചു കൊണ്ടു നമുക്ക് പരിപാവനമാക്കാം .

15/03/2014

അമ്മയെന്ന സത്യം 


ഞാൻ ആ സത്യത്തെ തിരിച്ചറിയുന്നു
ഇനി കാണിലെന്നറിഞ്ഞിട്ടും  
നിന്റെയൊരിറ്റു  സ്നേഹത്തിനു വേണ്ടി
കൊതിക്കുന്നു ഞാൻ
ഇനിയൊരിക്കലും തിരികെ വരിലെന്നറിഞ്ഞിട്ടും
ഒരു നോക്ക് കാണാനായി കാത്തിരിപ്പു ഞാൻ
സ്നേഹമേ നീയെൻ അരികിലെത്തിയാൽ
ആ മടിയിൽ കിടന്നും,ചിരിച്ചും ,കളിച്ചും
പരിശുദ്ധമായ നിന്റെ സ്നേഹം
വേണ്ടുവോളം നുകർന്നും ഞാനാഹ്ളാദിച്ചേനേ
എന്നിൽ നിന്നും അടർത്തിയെടുത്ത
ആ സ്നേഹത്തെ തിരികെ തരാമോ?
എന്റെയീ പ്രാർത്ഥന വ്യർത്ഥമാണെന്നറിഞ്ഞിട്ടും
പിന്നെയും,പിന്നെയും ഞാനാ
സ്നേഹത്തെ തേടിയലയുന്നു
സ്നേഹിച്ചു കൊതി തീരും മുൻപേ
എന്നിൽ നിന്നും മാഞ്ഞുപോയ സത്യമേ
സ്വപ്ന ദർശനത്തിലൂടെയെങ്കിലും
ഞാനാ സ്നേഹം അനുഭവിച്ചറിയുന്നു
ദൈവമേ അതിനു നന്ദിയെങ്ങിനെ
നിന്നോട് ഞാൻ പറയണം
ഒരു നാൾ ഞാനും ആ സ്നേഹത്തിൽ
അലിഞ്ഞു ചേരുമെന്നതും സത്യം .


ആത്മസമർപ്പണം